കട്ടപ്പന: മെഡിക്കൽ ബോർഡിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത അംഗപരിമിതരെ പരിശോധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വേണ്ടി കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നവം. മൂന്നിന് കട്ടപ്പന ടൗൺ ഹാളിൽ മെഡിക്കൽ ബോർഡ് ചേരും. കട്ടപ്പന നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്ന അർഹരായവർ ഇതോടൊപ്പമുള്ള ഫോറം പൂരിപ്പിച്ച്, മതിയായ ചികിത്സാ രേഖകൾ, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് ഫോട്ടോ എന്നിവ സഹിതം കട്ടപ്പന താലൂക്ക് ആശുപത്രി ഓഫീസിലോphckattappana@gmail.com എന്ന വിലാസത്തിലോ
നവം .രണ്ടിന് 5 മണിക്ക് മുൻപായി എത്തിക്കണം.കൊവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേരെ പരിശോധിക്കുവാൻ പരിമിതി ഉള്ളതിനാൽ ആദ്യം അപേക്ഷിക്കുന്ന 25 പേർക്ക് മാത്രം ആയിരിക്കും അന്നേദിവസം പരിശോധന നടത്തുന്നത്. ഫോൺ മുഖേന അറിയിപ്പ് കിട്ടിയവർ മാത്രമേ ക്യാമ്പിലേക്ക് വരേണ്ടത് ഉള്ളൂ. ബാക്കിയുള്ളവർക്ക് മെഡിക്കൽ ബോർഡ് ചേരുന്ന തിയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.