മറയൂർ: ബൈക്ക് യാത്രക്കാരന്റെ പക്കൽനിന്നും നോട്ടുകൾ റോഡിൽ ചിതറി വീണു, ചെത്ത് തൊഴിലാളി നോട്ടുകൾ പൊലീസിലേൽപ്പിച്ചു. നിർമ്മാണ തൊഴിലാളികൾക്ക് കൊടുക്കാനായി പണവുമായി ബൈക്കിൽ പോയ വിജയൻ എന്ന യുവാവിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് പണം നഷ്ടമായത്. കോവിൽക്കടവിൽ നിന്നും പാമ്പൻ പാറയിലേക്ക് തൊണ്ണൂറ്റി ഒൻപതിനായിരം രൂപയുമായി പോകമ്പോഴാണ് പോക്കറ്റിൽ നിന്നും റോഡിലേക്ക് എണ്ണായിരം രൂപ പോയത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരമ്പോഴാണ് ചെത്ത്തൊഴിലാളിയായ ആനക്കാൽപെട്ടി സ്വദേശി ബാബുവാണ് പത്തടിപ്പാലം ഭാഗത്ത് ചിതറിയ നിലയിൽ നോട്ടുകൾ ലഭിച്ചത്. സി. ഐ. ടി. യു അംഗമായ ബാബു . നോട്ടുകൾ ലഭിച്ച വിവരം സി പി എം ഏരിയ കമ്മറ്റി ഓഫീസിലെത്തി അറിയിച്ചു. പിന്നീട് ലോക്കൽ സെക്രട്ടറിമാരായ എസ് മണികണ്ഠൻ, എസ് ചന്ദ്രൻ പഞ്ചായത്ത് അംഗം കെ വി ഫ്രാൻസിസ് എന്നിവരോടൊപ്പം എത്തിയാണ് ബാബു പൊലീസിൽ തുക ഏൽപ്പിച്ചത്.