കരിങ്കുന്നം: കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ പുതിയതായി അംഗീകാരം ലഭിച്ച ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി സബ് സെന്ററിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് ഒറ്റൂർ മാതൃക അംഗൻവാടിക്ക് സമീപം വൈസ് പ്രസിഡന്റ് ജോജി എട്ടാംമ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു ഉദ്ഘാടനം ചെയ്യും വാർഡ് മെമ്പർ ടി.സി ജോസഫ് സ്വാഗതം പറയും