nighil
ഇലക്ട്രിക് സൈക്കിളുമായി നിഖിൽ

ചെലവായത് 15,0000 രൂപ

നീലേശ്വരം: കൊവിഡ് കാലത്തെ വീട്ടിലിരുപ്പ് പ്ലസ് ടു വിദ്യാർത്ഥിയെ കൊണ്ടെത്തിച്ചത് ഇലക്ട്രിക് സൈക്കിൾ നിർമ്മാണത്തിൽ. ഇലക്ട്രിക് മോട്ടോറും ലെഡ് ആസിഡ് ബാറ്ററിയും ഉപയോഗിച്ചാണ് മടിക്കൈ മണിമുണ്ടയിലെ ടി.വി. നിഖിൽ സൈക്കിൾ രൂപകല്പന ചെയ്തത്. നാലു കിലോമീറ്ററോളം പോകുന്ന സ്ക്കൂൾ കുട്ടികൾക്ക് വേണ്ടിയാണ് പരിസ്ഥിതി സൗഹൃദ സൈക്കിൾ നിർമ്മിച്ചതെന്ന് നിഖിൽ പറയുന്നു.

അടുത്തു തന്നെ സോളാർ എനർജി പ്രയോജനപ്പെടുത്തി സൈക്കിൾ നിർമ്മിക്കാനുള്ള ആലോചനയിലാണ് നിഖിൽ.

കഴിഞ്ഞ രണ്ടു വർഷമായി നിഖിലിന്റെ മനസിൽ ഒരു ഇലക്ട്രിക് സൈക്കിൾ നിർമ്മിക്കണമെന്ന ആശയം ഉണ്ടായിരുന്നു. ഇതിനിടയിലാണ് കൊവിഡും ലോക്ക്ഡൗണും വന്നത്. ഇതു നല്ല സമയമെന്ന് കരുതിയാണ് ഇലക്ട്രിക് സൈക്കിൾ നിർമ്മാണം തുടങ്ങിയത്. സാധാരണ സൈക്കിൾ പോലെ ആർക്കും ഓടിക്കാം. ആവശ്യക്കാർക്ക് സൈക്കിൾ നിർമ്മിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ നിഖിൽ. അച്ഛൻ രാജൻ ഇതേ സ്കൂളിലെ അദ്ധ്യാപകനാണ്. അമ്മ ജയന്തി.

സൈക്കിളിന് വേണ്ടുന്ന പാർട്സുകൾ ഓൺ ലൈൻ മുഖേന വരുത്തുകയായിരുന്നു. വെൽഡിംഗ് പണികൾ തൊട്ടടുത്ത വർക്ക് ഷോപ്പിൽ നിന്നു ചെയ്തു. ബാറ്ററി ഒരു മണിക്കൂർ ചാർജ്ജ് ചെയ്താൽ 6 മണിക്കൂർ സൈക്കിൾ ഓടിക്കാൻ സാധിക്കും.

നിഖിൽ