election

കണ്ണൂർ: സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പും മറ്റും അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കൊവിഡ് മാനദണ്ഡം പാലിക്കണമെന്നതിനാൽ ഇക്കുറി വ്യത്യസ്തമായ പ്രചരണം കൈക്കൊള്ളേണ്ടിവരുമെന്നാണ് മൂന്ന് മുന്നണികളുടെയും മുന്നിലുള്ള വെല്ലുവിളി.

സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയുള്ള തന്ത്രങ്ങൾക്ക് ഇതിനകം തന്നെ മുന്നണികൾ അണിയറയിൽ നീക്കം തുടങ്ങി.തെരുവുകളിൽ ആരവം കുറയുമെങ്കിലും തീപാറുന്ന പോരാട്ടത്തിന്റെ നാളുകൾക്കാണ് ഇനിയുള്ള ദിവസങ്ങൾ വേദിയാകുക. ഇടതുമുന്നണി ഓൺലൈൻ കുടുംബയോഗങ്ങളും മറ്റും നടത്തി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ അവഗണനയും അഴിമതിയും തുറന്നു കാണിക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്.

കണ്ണൂർ ജില്ലയുടെ എൽ.ഡി.എഫ് കൂറ് പ്രകടമാക്കുന്ന ഫലമായിരുന്നു മുൻതിരഞ്ഞെടുപ്പിൽ. ജില്ലാപഞ്ചായത്ത് ഭരണം നിലനിർത്തിയതിന് പുറമെ പുതുതായി രൂപം കൊണ്ട കണ്ണൂർ കോർപറേഷൻ ഭരണത്തിന് ആദ്യമായി ചുക്കാൻ പിടിക്കാനും അവർക്ക് കഴിഞ്ഞു. അവസാനവർഷം ഭരണം നഷ്ടപ്പെട്ടെങ്കിലും പരമ്പരാഗത യു.ഡി.എഫ് മേഖലകൾ ഉൾപ്പെട്ടിടത്തെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ബി.ജെ.പിക്ക്‌ ഒരു പഞ്ചായത്തിൽ പോലും ഭരണം നേടാനായില്ല.

എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ

ചെറുതാഴം, ഏഴോം, ചെറുകുന്ന്‌, കണ്ണപുരം, കല്യാശേരി, നാറാത്ത്‌, പെരിങ്ങോം–-വയക്കര, എരമം കുറ്റൂർ, കാങ്കോൽ–-ആലപ്പടമ്പ്‌, കരിവെള്ളൂർ–-പെരളം, കുഞ്ഞിമംഗലം, രാമന്തളി, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി–-പാണപ്പുഴ, മലപ്പട്ടം, മയ്യിൽ, പടിയൂർ–-കല്ല്യാട്‌, കുറ്റ്യാട്ടൂർ, ചിറക്കൽ, അഴീക്കോട്‌, പാപ്പിനിശേരി, മുണ്ടേരി, ചെമ്പിലോട്‌, കടമ്പൂർ, പെരളശേരി, മുഴപ്പിലങ്ങാട്‌, വേങ്ങാട്‌, ധർമടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, അഞ്ചരക്കണ്ടി, ചിറ്റാരിപ്പറമ്പ്‌, പാട്യം, മാങ്ങാട്ടിടം, കോട്ടയം, ചൊക്ലി, പന്ന്യന്നൂർ, കുന്നോത്തുപറമ്പ, മൊകേരി, കതിരൂർ, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി, പായം, കേളകം, മുഴക്കുന്ന്‌, കോളയാട്‌, മാലൂർ, പേരാവൂർ

യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ

മാടായി, മാട്ടൂൽ, ഉദയഗിരി, ആലക്കോട്‌, നടുവിൽ, ചപ്പാരപ്പടവ്‌, ഇരിക്കൂർ, ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, വളപട്ടണം, കൊളച്ചേരി, തൃപ്പങ്ങോട്ടൂർ, ആറളം, അയ്യൻകുന്ന്‌, കണിച്ചാർ, കൊട്ടിയൂർ, ചെറുപുഴ

നഗരസഭ

എൽ.ഡി.എഫ്

തലശേരി, കൂത്തുപറമ്പ്‌, ഇരിട്ടി, ആന്തൂർ ,മട്ടന്നൂർ(തിരഞ്ഞെടുപ്പ് പിന്നീട്)

യു.ഡി.എഫ്
തളിപ്പറമ്പ്‌, ശ്രീകണ്‌ഠപുരം, പാനൂർ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ

കണ്ണൂർ കോർപറേഷൻ

നിലവിൽ യു.ഡി.എഫ് (ആദ്യ നാലുവർഷം എൽ.ഡി.എഫ്)

എൽ.ഡി.എഫ്

ബ്ളോക്ക് പഞ്ചായത്ത് 11

ഗ്രാമപഞ്ചായത്ത് 53

നഗരസഭ 6

ജില്ലാപഞ്ചായത്ത് ഡിവിഷൻ 16

.

യു.ഡി.എഫ്

നഗരസഭകൾ 3

ഗ്രാമ പഞ്ചായത്ത് 18