തൃക്കരിപ്പൂർ: കായലുകളിലും പുഴ, ജലാശയങ്ങൾ എന്നിവിടങ്ങളിലും മത്സ്യസമൃദ്ധി ലക്ഷ്യംവച്ച് ഫിഷറീസ് വകുപ്പിന്റെ ബൃഹത്ത് പദ്ധതിക്ക് തുടക്കമായി. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി കവ്വായി കായലിൽ നിക്ഷേപിച്ചത് 5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ. വലിയപറമ്പിനോടൊപ്പം ജി​ല്ല​യി​ലെ വി​വി​ധ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് വ​കു​പ്പ് നി​ക്ഷേ​പി​ച്ച​ത് 23 ല​ക്ഷ​ത്തോ​ളം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെയാണ്. വ​ലി​യ​പ​റ​മ്പ് ബോ​ട്ട് ജെ​ട്ടി​ക്ക​ടു​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ക​രു​ണാ​ക​ര​ൻ, ഫി​ഷ​റീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​വി. മി​നി എ​ന്നി​വ​ർ ചേ​ർ​ന്ന് ചെ​മ്മീ​ൻ വി​ത്തു​ക​ൾ കാ​യ​ലി​ൽ നി​ക്ഷേ​പി​ച്ചു. പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഐ.​പി. ആ​തി​ര, ശ്വേ​ത ദാ​മോ​ദ​ര​ൻ, വ​ലി​യ​പ​റ​മ്പ് അ​ക്വാ​ക​ൾ​ച്ച​റ​ൽ പ്ര​മോ​ട്ട​ർ കെ. ​അ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.