kedhar
കേദാർനാഥ് കുടുംബത്തോടൊപ്പം

കണ്ണൂർ ചുഴലി മാവിലേരി സ്വദേശി എട്ടു വയസ്സുകാരൻ കെ.കേദാർനാഥ് ചെറുപ്രായത്തിൽ ഒരു കഥ എഴുതി. അച്ഛൻ വി.കെ. അശോകൻ ഇതിനെ ഷോർട്ട് ഫിലിമാക്കി. സത്യം ഉയരത്തിൽ എന്ന ഷോർട്ട് ഫിലിമിലൂടെ കഥാകൃത്തായും അഭിനേതാവായും ഗായകനായും വിസ്മയിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

കൊവിഡ് കാലത്തെ കരുതലും സ്നേഹവുമെല്ലാമായിരുന്നു ചിത്രം മുന്നോട്ടു വച്ചത്.ചിത്രത്തിന്റെ രണ്ടാം ഭാഗം പണിപ്പുരയിലാണെന്നുും കൊവിഡ് മഹാമാരിൽയിൽ നിന്നും കരകയറിയാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും അശോകൻ പറഞ്ഞു. കഴിഞ്ഞ ആറുവർഷമായി ഗാനമേള ട്രൂപ്പുകളിൽ പ്രവർത്തിച്ചു വരുന്ന ഫോട്ടോഗ്രാഫറായ അശോകൻ കേദാർനാഥിനെയും തന്റെ ഒപ്പം കൊണ്ടുപോകുമായിരുന്നു. അച്ഛന്റെ ഒപ്പമിരുന്ന് നാടൻപാട്ട് പാടിയും സിനിമാ ഗാനങ്ങൾ ആലപിച്ചും കഥകൾ കേട്ടുമാണ് കേദാർനാഥ് ഈ മേഖലകളിലെല്ലാം തുടക്കമിട്ടത്. ചെമ്പൻതൊട്ടി ചെറുപുഷ്പ്പം യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കേദാർനാഥ്.

സ്കൂളിലും മിടുക്കു തെളിയിച്ചിട്ടുണ്ട് ഈ കുട്ടി. പുകവലി ബോധവൽക്കരണം മുൻനിർത്തിയുള്ള റിജു എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ രശ്മിയും കേദാറിന് എല്ലാ പിന്തുണയുമായുണ്ട്. രണ്ടര വയസുകാരി കാർത്തിക അനുജത്തിയാണ്.