mitra

കണ്ണൂർ : യൂണിവേഴ്സിറ്റി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ആപത് മിത്രയുടെ പ്രവർത്തനങ്ങൾ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിലവിൽ 1500വോളന്റിയർമാർ ആപത് മിത്രയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്ത് 1718തിയ്യതികളിൽ യൂണിവേഴ്സിറ്റി ഈ വോളന്റിയർമാർക്ക് ഒരു ഓൺലൈൻ ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ദുരന്ത ലഘൂകരണ മേഘലയിലെ വിദഗ്ധർ അടക്കം വിഷയവിദഗ്ധരായി എത്തിയ ആ ഓറിയെന്റേഷൻ പ്രോഗ്രാമിനെ തുടർന്ന് കില നടത്തുന്ന റാപ്പിഡ് റെസ്‌പോൻഡ്സ് ട്രെയിനിഗും പൂർത്തീകരിച്ച വോളന്റിയര്മാരാണ് ആപത് മിത്രയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.

നാല് പ്രൊജ്ര്രക് കോ ഓർഡിനേറ്റർമാരാണ് യൂണിവേഴ്സിറ്റി തലത്തിൽ ആപത് മിത്രയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഡോ. സുജിത്. കെ. വി ,നിധിൻ കുട്ടൻ, വി. വിജയകുമാർ ,ബിനോയ് ജോസഫ് എന്നിവരാണ് ജില്ലാതല പ്രൊജ്ര്രക് കോ ഓർഡിനേറ്റർമാരായി പ്രവർത്തിക്കുക. ലോക് ഡൌൺ കാലത്തും തുടർന്നും യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ എൻ. എസ്. എസ് യൂണിറ്റുകൾ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും നടന്നു. മാസ്‌ക് നിർമ്മാണം, സാനിറ്റൈസർ നിർമ്മാണം, ഭക്ഷ്യ കിറ്റ് വിതരണം, കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് കിടക്കയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിതരണം, ഓൺലൈൻ ക്ലാസ്സുകൾക്കായി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ ആണ് ഈ കാലയളവിൽ എൻ. എസ് എസ് യൂണിറ്റുകൾ നടത്തിയത്. ആപത് മിത്രയുടെ ലോഗോയും വൈസ് ചാൻസിലർ പ്രകാശനം ചെയ്തു.
എൻ. എസ്. എസ് സ്റ്റേറ്റ് ഓഫീസർ ഡോ സാബുകുട്ടൻ, സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ, ഡോ. സാബു. എ, ഡി. എസ്. എസ്. പ്രിയാ വർഗീസ്, എന്നിവർ സംസാരിച്ചു.