nanma-maram
കാഞ്ഞങ്ങാട് നന്മമരത്തിന്റെ വൃക്ഷതൈ നടല്‍ നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നഗരത്തിലെ പച്ചപ്പ് വീണ്ടെടുക്കുന്നതിനുള്ള നന്മമരത്തിന്റെ പരിപാടിക്കു തുടക്കമായി. ട്രാഫിക് സർക്കിൾ പരിസരത്ത് വൃക്ഷത്തൈ നട്ട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. നന്മമരം പ്രസിഡന്റ് സലാം കേരള അദ്ധ്യക്ഷനായി. കൗൺസിലർ സന്തോഷ് കുശാൽനഗർ, എസ്.ഐ കെ.പി വിനോദ് കുമാർ, ഫയർ ഓഫീസർ നാസറുദ്ദീൻ, അരവിന്ദൻ മാണിക്കോത്ത്, കെ.എം.എ പ്രസിഡന്റ് സി. യൂസഫ് ഹാജി, പ്രസ് ഫോറം സെക്രട്ടറി ടി.കെ നാരായണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എൻ. ഗംഗാധരൻ സ്വാഗതവും ട്രഷറർ ഉണ്ണികൃഷ്ണൻ കിണാനൂർ നന്ദിയും പറഞ്ഞു. നന്മമരം ഭാരവാഹികളായ മൊയ്തു പടന്നക്കാട്, സി.പി ശുഭ, ബിബി കെ. ജോസ് എന്നിവർ നേതൃത്വം നൽകി.