
കണ്ണൂർ: സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂട്ട നിയമനത്തിനു തകൃതിയായ നീക്കം.. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അധിക ബാദ്ധ്യതയുണ്ടാക്കുന്ന വിധത്തിലാണു കരാർ,സ്ഥിര നിയമനങ്ങൾക്കു നീക്കം നടക്കുന്നത്.
നഷ്ടത്തിലുള്ള കേരള ചെറുകിട വ്യവസായ വികസന കോർപറേഷനിൽ മാത്രം 54 തസ്തികകളിലേക്കാണു കരാർ നിയമനം നടത്തുന്നത്. ജീവനക്കാരെ പുനർവിന്യസിക്കുന്നതിനു പകരം ഇനിയും കൂടുതൽ തസ്തികകളിലേക്കു നിയമനം നടത്തുന്നത് കനത്ത നഷ്ടമുണ്ടാക്കുമെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വർഷം തോറും 14 കോടി രൂപയുടെ നഷ്ടം വരുത്തുന്ന മലബാർ സിമന്റ്സിലും നിയമന വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അരലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള ആറ് നിയമനങ്ങളാണ് അടിയന്തരമായി നടത്താനിരിക്കുന്നത്.
പ്രതിവർഷം 20 ലക്ഷം നഷ്ടം
പ്രതിവർഷം 20 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വരുത്തുന്ന കേരള മിനറൽ ഡവലപ്‌മെന്റ് കോർപറേഷനിൽ ജനറൽ മാനേജർ മുതൽ അക്കൗണ്ട്സ് ഓഫിസർ വരെയുള്ള 12 തസ്തികകളിലേക്കുള്ള നിയമന നടപടികൾ പൂർത്തിയായി.
15.11 കോടി രൂപ നഷ്ടത്തിലുള്ള കേരള ടെക്െ്രസ്രെൽ കോർപറേഷനു കീഴിലെ സ്പിന്നിങ് മില്ലുകളിലേക്കും നിയമനത്തിന് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പ്രതിവർഷം അരക്കോടിയിലേറെ രൂപയുടെ അധിക ബാധ്യതയാണ് മില്ലുകളിൽ നിയമനങ്ങൾ മൂലം ഉണ്ടാവുക.
കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ വരുംനാളുകളിൽ നിയമന വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
വിരമിക്കൽ വഴിയുണ്ടാകുന്ന തസ്തികകൾ പി..എസ്!*!..സിക്കു റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചും അനാവശ്യ തസ്തികകൾ സൃഷ്ടിച്ചുമാണു കൂട്ട നിയമനം നടത്തുന്നതെന്നു ജീവനക്കാർ പറയുന്നു. വ്യവസായ വകുപ്പിനു കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ 26 എണ്ണവും നഷ്ടത്തിലാണെന്നു കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ വ്യവസായ വകുപ്പ് നൽകിയ രേഖകൾ വ്യക്തമാക്കുന്നു.