nelkrishi-
മടിക്കൈ സി പി എം നെൽക്കൃഷിയുടെ കൊയ്ത്തുത്സവം സി പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

മടിക്കൈ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം മടിക്കൈ ലോക്കൽ കമ്മിറ്റി കക്കാട്ട് കുലോം വടക്കേകണ്ടം വയലിൽ മൂന്ന് എക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. ബേബി ബാലകൃഷ്ണൻ, ശശീന്ദ്രൻ മടിക്കൈ, മടിക്കൈ കൃഷി ഓഫീസർ എസ്.അഞ്ജു, കെ. സുജാത, എ. നാരായണൻ, എസ്‌. പ്രീത, പി. സുകുമാരൻ, കെ. ഭാസ്കരൻ, രമ പത്മനാഭൻ, എ.വി സന്തോഷ്‌, എം. പ്രശാന്ത് എന്നിവർ സംസാരിച്ചു.

വി. ശ്രീധരൻ സ്വാഗതം പറഞ്ഞു. മടിക്കൈ ലോക്കൽ സെക്രട്ടറി ബി. ബാലന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിക്ക് ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്. കക്കാട്ട് ബ്രാഞ്ച്, തൊഴിലുറപ്പ് തൊഴിലാളികൾ, മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്നിവരാണ് കൃഷി പരിപാലിച്ചത്.