chiratta
ചിരട്ട ശിൽപ്പങ്ങളുടെ പണിപ്പുരയിൽ മഹേഷ്

കണ്ണൂർ:ഇന്ത്യയും പാർലമെന്റും തുടങ്ങി അഴിക്കോട് സ്വദേശി എം. മഹേഷ് ചിരട്ടയിൽ തീർത്ത രൂപങ്ങൾ അനവധിയാണ്. അതും അങ്ങേയറ്റം പൂർണ്ണതയിൽ തന്നെ . വീട്ടിൽ ചിരട്ട കൊണ്ടൊരുക്കിയ രൂപങ്ങളുടെ വമ്പൻ ശേഖരം ഇതിന് സാക്ഷ്യമാണ്.

ലോക്ക് ഡൗണിൽ തുടങ്ങിയ പരീക്ഷണം പിന്നീടങ്ങോട്ട് ഹരമായി മാറുകയായിരുന്നു.ഇപ്പോൾ വിമാനം,ഗ്രാമഫോൺ,കഥകളി, കാമറ,വീണ എന്നിവയെല്ലാം ചിരട്ടയിൽ കമനീയമായി ഒരുക്കിയിട്ടുണ്ട്.

സ്വർണപ്പണിക്കാരനാണ് മഹേഷ് ലോക്ക് ഡൗൺ സമയത്ത് ഒരു കപ്പിലാണ് തുടക്കം. പിന്നീട് വീണ,വിളക്ക്,കിണ്ടി തുടങ്ങിയ രൂപങ്ങളും പിറവിയെടുത്തു.കുടുംബത്തിന്റെ മികച്ച പിന്തുണ കൂടിയായപ്പോൾ പിന്നീടങ്ങോട്ട് കമ്പമേറുകയായിരുന്നു. ഒരു പശയും ആക്‌സോ ബ്ലേഡും ഉണ്ടെങ്കിൽ ചിരട്ടയിൽ ഏതു രൂപവും മഹേഷ് നിഷ്പ്രയാസം കൊത്തി എടുക്കും. അവസാനമായി ഉണ്ടാക്കിയ ഗാന്ധി കണ്ണടയും ,മെതിയടിയും മതസൗഹാർദവും ആരെയും വിസ്മയിപ്പിക്കും.വിവിധ നാണയങ്ങൾ, 450 ഇന്ത്യൻ വിദേശ കുപ്പികൾ, ഗ്രാമ ഫോൺ എന്നിവയുടെ ശേഖരവും മഹേഷിന്റെ വീട്ടിലുണ്ട് ഉണ്ട്.മഹേഷിന്റെ ചിരട്ട ശില്പങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. ഓൺലൈൻ വഴിയുള്ള വിൽപനയെ പറ്റിയ ആലോചിക്കുകയാണ് മഹേഷ് .ചില രൂപങ്ങൾ നിർമ്മിക്കാൻ ഒന്നര മാസം വരെ വേണ്ടിവരുമെന്നാണ് മഹേഷ് പറയുന്നത്. മഹേഷിന്റെ കരവിരുത് കണ്ട് പല നല്ല കമ്പനികളും ജോലി വാഗ്ദാനം ചെയ്ത് ഇതിനോടകം മഹേഷിനെ വിളിച്ചി

ട്ടുണ്ട്.

മഹേഷിന്റെ മക്കളായ ഹരി കൃഷ്ണയും ശിവ കൃഷ്ണയും കലാരംഗത്ത് സജീവമാണ്.212 സ്റ്റേജുകളിൽ ഇരുവരും ഇതിനോടകം മിമിക്രി,ഡാൻസ് ,പാട്ട് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. രമ്യജയാണ് മഹേഷിന്റെ ഭാര്യ.പ്ലാറ്റിനം, ഡയമണ്ട് ,ഇറ്റാലിയൻ വർക്കുകളിലും വിദഗ്ദനാണ് മഹേഷ്.