
കാസർകോട്: ജില്ലയിൽ 278 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേർ വിദേശത്തു നിന്നും നാലു പേർ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. 189 പേർക്ക് ഇന്ന് രോഗം ഭേദമായി.
ജില്ലയിൽ ഇതുവരെയായി 12269 പേരാണ് രോഗബാധിതരായത്. ഇവരിൽ 8734 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 3436 പേരാണ് ചികിത്സയിലുള്ളത്. 99 പേർ മരണപ്പെട്ടു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്. പുതിയതായി 275 പേരെ കൂടി നിരീക്ഷണത്തിൽ പ്രവേശിച്ചു. 217 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
സ്വയം നിരീക്ഷണത്തിൽ പോകണം
ജില്ലാ വ്യവസായ കേന്ദ്രത്തിൽ രണ്ട് ജീവനക്കാർക്ക് കൊവിഡ്' 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സെപ്തംബർ 22 മുതൽ 30 വരെ കേന്ദ്രം സന്ദർശിച്ചിട്ടുള്ള പൊതുജനങ്ങൾ സ്വയം നിരീക്ഷണത്തിൽ പോവേണ്ടതാണെന്ന് ജനറൽ മാനേജർ അറിയിച്ചു.