പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ രണ്ട് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തിക്ക് മത്സ്യ ബന്ധന വകുപ്പിൽ നിന്നും 182 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. നീലകരച്ചാൽ - ചെരിച്ചൽ - ചിറ്റടി റോഡിന് 122 ലക്ഷവും, മൊട്ടക്കുന്ന് -അമ്പലം റോഡിന് 60 ലക്ഷവുമാണ് ഭരണാനുമതി ആയത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.