തളിപ്പറമ്പ്: താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച പുതിയ മെറ്റേർണിറ്റി ബ്ലോക്കിന്റെയും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.
ജെയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ മഹമ്മൂദ് അള്ളാംകുളം, ഉപാദ്ധ്യക്ഷ വത്സല പ്രഭാകരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ഉമ്മർ, വാർഡ് കൗൺസലർ സി. മുഹമ്മദ് സിറാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ടി രേഖ എന്നിവർ പങ്കെടുത്തു.