കണ്ണൂർ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിന്റെയും നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് നേരത്തെ പൂർത്തിയായി.
ബ്ലോക്ക് പഞ്ചായത്ത്, സ്ത്രീ സംവരണം, പട്ടികജാതി, പട്ടിക വർഗ്ഗ വാർഡുകൾ യഥാക്രമം: പയ്യന്നൂർ- പെരളം, ചൂരൽ, പ്രാപ്പൊയിൽ, പെരിന്തട്ട, കാങ്കോൽ, കുഞ്ഞിമംഗലം, രാമന്തളി, വെള്ളോറ (പട്ടികജാതി). എടക്കാട്- കമ്പിൽ, കൊളച്ചേരി, കാഞ്ഞിരോട്, തലമുണ്ട, ചെമ്പിലോട്, മൗവ്വഞ്ചേരി, മക്രേരി, കടമ്പൂർ (പട്ടികജാതി). കണ്ണൂർ- വളപട്ടണം, കരിക്കൻകുളം, മാങ്കടവ്, പാപ്പിനിശ്ശേരി സെൻട്രൽ, പുതിയതെരു, മീൻകുന്ന്, ഇല്ലിപ്പുറം, വൻകുളത്ത് വയൽ (പട്ടികജാതി).
പാനൂർ- കതിരൂർ, ചുണ്ടങ്ങാപ്പൊയിൽ, മൊകേരി, പന്ന്യന്നൂർ, മേക്കുന്ന്, മനേക്കര, ചൊക്ലി, നിടുമ്പ്രം (പട്ടികജാതി). തലശ്ശേരി- വേങ്ങാട്, എരഞ്ഞോളി, ന്യൂമാഹി, ധർമ്മടം, കൂടക്കടവ്, മുഴപ്പിലങ്ങാട്, പിണറായി, പടുവിലായി(പട്ടികജാതി). ഇരിട്ടി- പട്ടാന്നൂർ, മാടത്തിൽ, ചരൾ, അങ്ങാടിക്കടവ്, തില്ലങ്കരി, കീഴല്ലൂർ, എടൂർ, കീഴ്പ്പള്ളി (പട്ടിക വർഗ്ഗം). പേരാവൂർ- അടയ്ക്കാത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ആലച്ചേരി, മാലൂർ, മുരിങ്ങോടി, കൊളക്കാട് (പട്ടിക വർഗ്ഗം).
കൂത്തുപറമ്പ്- മാനന്തേരി, പൊയിലൂർ, കൊളവല്ലൂർ, ചെണ്ടയാട്, കോട്ടയം, മാങ്ങാട്ടിടം, മുതിയങ്ങ, പാട്യം(പട്ടിക വർഗ്ഗം). തളിപ്പറമ്പ്- ആലക്കോട്, ഉദയഗിരി, കാപ്പിമല, കരുവൻചാൽ, കുറുമാത്തൂർ, പരിയാരം, കടന്നപ്പള്ളി, എടക്കോം, പന്നിയൂർ (പട്ടികജാതി). ഇരിക്കൂർ- ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, പെരുവളത്ത് പറമ്പ്, കുറ്റിയാട്ടൂർ, മയ്യിൽ, കയരളം, ചന്ദനക്കാംപാറ (പട്ടികവർഗ്ഗം). കല്ല്യാശ്ശേരി- ചെറുതാഴം, ഏഴോം, പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, ഇരിണാവ്, കണ്ണാടിപ്പറമ്പ്, മാട്ടൂൽ നോർത്ത് (പട്ടികജാതി)
ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ- നടുവിൽ, ഉളിക്കൽ, പേരാവൂർ, കോളയാട്, പാട്യം, കൊളവല്ലൂർ, മയ്യിൽ, കൊളച്ചേരി, അഴീക്കോട്, കല്ല്യാശ്ശേരി, ചെറുകുന്ന്, പരിയാരം, പയ്യാവൂർ (പട്ടികജാതി).