പാപ്പിനിശ്ശേരി: അരോളി ഹൈസ്‌കൂളിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ പാപ്പിനിശേരി പഞ്ചായത്തിലെ 25 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ ആശങ്ക പടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി പഞ്ചായത്തിൽ രോഗികളുണ്ടാകുന്നുണ്ട്.
ഇന്നലെ 174 പേർക്ക് നടത്തിയ പരിശോധനയിൽ 49 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ പാപ്പിനിശ്ശേരി പഞ്ചായത്തിൽപെട്ടവരും 11 പേർ നിലവിലുള്ള രോഗികളിൽ വീണ്ടും പോസിറ്റീവ് സ്ഥിരീകരിച്ചവരുമാണ്. കല്യാശ്ശേരി, മൊറാഴ പ്രദേശങ്ങളിലെ 13 പേർക്കും രോഗം കണ്ടെത്തി.