kovid

കണ്ണൂർ: ജില്ലയിൽ 339 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ടു പേർ വിദേശത്തു നിന്നും 22 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 37 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇവരിൽ 278 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.
കണ്ണൂർ കോർപ്പറേഷൻ 30,പാനൂർ മുനിസിപ്പാലിറ്റി 15,​പയ്യന്നൂർ മുനിസിപ്പാലിറ്റി 7,​തലശ്ശേരി മുനിസിപ്പാലിറ്റി 4,​തളിപ്പറമ്പ് മുനിസിപ്പാലിറ്റി 6,ചപ്പാരപ്പടവ് 6,​ചെറുതാഴം 16,​ചിറക്കൽ 15,​കാങ്കേൽ ആലപ്പടമ്പ 5,​കണ്ണപുരം 6,​മുഴപ്പിലങ്ങാട് 8,​പന്ന്യന്നൂർ 5,​
പരിയാരം 23,​പയ്യാവൂർ 6,​പേരാവൂർ 5,​പിണറായി 7,​തില്ലങ്കേരി 7 എന്നിവിടങ്ങളിലാണ് കൂടുതൽ രോഗം ബാധിച്ചത്.127 പേർ രോഗമുക്തി നേടി.

ഇതുവരെ

രോഗികൾ 13860

രോഗമുക്തി 7611

മരണം 107

ചികിത്സയിൽ 4543