നീലേശ്വരം: എൻ.എച്ച്.എം പദ്ധതിയിൽ ഉൾപ്പെടുത്തി നീലേശ്വരം നഗരസഭയ്ക്ക് അനുവദിച്ച അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. ഒ.പി. വിഭാഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും, ഫാർമസി എം രാജ ഗോപാലൻ എം.എൽ.എയും, ലാബോറട്ടറി നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജനും, ഇമ്മ്യുണെസേഷൻ വിഭാഗം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കുഞ്ഞിക്കണ്ണനും നിർവ്വഹിച്ചു. ഹെൽത്ത് സെന്ററിന് കെട്ടിടം വിട്ടുനൽകിയ വ്യക്തിയെ ജില്ല കളക്ടർ ഡോ. ഡി. സജിത് ബാബു ആദരിച്ചു. പ്ലാനിംഗ് സെക്രട്ടറി രാജൻ വോ ബ്രാ ഡെ, പി.രാധ, പി.ഭാർഗവി, വൈസ് ചെയർപേഴ്സൺ വി.ഗൗരി എന്നിവർ സംസാരിച്ചു. കാര്യങ്കോട്ടെ ഇരുനില കെട്ടിടത്തിലാണ് പ്രൈമറി ഹെൽത്ത് സെന്റർ പ്രവർത്തിക്കുക.