മാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് പൂർണമായും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. നിലവിൽ 115 രോഗികൾ ഉള്ളതിനാലും ദിവസേന രോഗികൾ വർധിക്കുന്നതിനാലുമാണ് പഞ്ചായത്തിലെ 18 വാർഡുകളും പൂർണമായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളും 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് രാവിലെ 10 മണി മുതൽ ഒരു മണി വരെയും പഞ്ചായത്തിലെ എല്ലാ ഭക്ഷ്യ അവശ്യ സർവീസ് കടകളും 10 മണി മുതൽ ആറു വരെയും മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ പാർസൽ മാത്രമായി രാവിലെ എട്ടു മുതൽ രാത്രി എട്ടു വരേയും ചിക്കൻ സ്റ്റാളുകൾ രാവിലെ ഏഴു മുതൽ രണ്ടു മണി വരേയും മിൽമ ബൂത്തുകൾ രാവിലെ അഞ്ചു മുതൽ 10 മണി വരേയും വൈകിട്ട് നാലു മുതൽ ആറു വരേയും മാത്രമേ പ്രവർത്തിക്കാവൂ.