കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ അപകടഭീഷണി ഉയർത്തി കൂറ്റൻ ആൽമരം. അമ്പലത്തറ ടൗണിൽ റോഡിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും പടർന്നുനിൽക്കുന്ന മരമാണ് ഭീഷണിയുയർത്തുന്നത് .മരത്തിന്റെ വലിയ ശിഖരങ്ങൾ ഇതുവഴി പോകുന്ന വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും തട്ടി നിൽക്കുന്നു.
കാറ്റിലോ മറ്റോ ആൽമരത്തിന്റെ കൊമ്പുകൾ പൊട്ടിവീണാൽ വൻ ദുരന്തം തന്നെ സംഭവിച്ചേക്കാവുന്ന സ്ഥിതിയാണ്. ശിഖരങ്ങൾ നിറഞ്ഞ ആൽമരത്തിനരികിൽ മത്സ്യവിൽപ്പന നടത്തുന്നവരും തൊട്ടടുത്ത കച്ചവടം നടത്തുന്ന സൂപ്പർ മാർക്കറ്റ്, തുണി ഷോപ്പ്, ഹാർഡ് വേർസ്, ചായ കട തുടങ്ങിയ സ്ഥാപനങ്ങളിലെ വ്യാപാരികൾ വളരെ ഭീതിയിലാണ്. ദിനംപ്രതി നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയോട് ചേർന്നാണ് ഈ മരം നിൽക്കുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധ അൽപമൊന്നു തെറ്റിയാൽ വാഹനം മരത്തിലിടിക്കാനും സാദ്ധ്യതയേറെയാണ്.
ഒരു ദുരന്തം വരാൻ കാത്ത് നിൽക്കാതെ അപകട ഭീഷണിയുയർത്തുന്ന ഈ മരം അടിയന്തരമായി മുറിച്ച് മാറ്റണം. വാഹനയാത്രക്കാരുടെയും തൊട്ടടുത്ത കച്ചവടക്കാരുടെയും മറ്റും ജീവൻ രക്ഷിക്കണം.
നാട്ടുകാർ