
കണ്ണൂർ: ജില്ലയിൽ 545 പേർക്ക് ഇന്നലെകൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. അഞ്ചു പേർ വിദേശത്തു നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 36 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 14,405 ആയി. 253 പേർ കൂടി ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 7864 ആയി. ചികിത്സയിലുള്ള 5876 പേരിൽ 4646 പേർ വീടുകളിലും 1230 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സി.കളിലുമാണ്.
നിലവിൽ നിരീക്ഷണത്തിലുള്ളത് 15,160 പേരാണ്. 13,812 പേർ വീടുകളിലും 1348 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതുവരെ 1,43,900 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,43,161 എണ്ണത്തിന്റെ ഫലം വന്നു. 739 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.