കാസർകോട്: ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി. മടിക്കൈ, ബേഡഡുക്ക, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ ചീമേനി, പനത്തടി, തൃക്കരിപ്പൂർ, പിലിക്കോട്, പുല്ലൂർ പെരിയ, കള്ളാർ, പള്ളിക്കര, ദേലംപാടി, പുത്തിഗെ, അജാനൂർ, പൈവളിഗെ, ചെറുവത്തൂർ, കുറ്റിക്കോൽ, കിനാനൂർ കരിന്തളം പഞ്ചായത്തുകൾക്കും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾക്കും കാഞ്ഞങ്ങാട് ബ്ലോക്കിനുമാണ് ശുചിത്വ പദവി ലഭിച്ചത്. സംസ്ഥാനതലത്തിൽ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്രശസ്തി പത്രവും പുരസ്‌കാര സമർപ്പണവും 10 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺെലൈനായി നിർവ്വഹിക്കും.