മട്ടന്നൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫർസോൺ കരട് വിജ്ഞാപനം നിർദ്ദിഷ്ട മാനന്തവാടി- മട്ടന്നൂർ നാലുവരിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഉടക്കാകും. വന്യജീവിസങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ മുതൽ 2.1 കിലോമീറ്റർ വരെ പരിസ്ഥിതി ലോല പ്രദേശം ആക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങളാണ് റോഡ് വികസനത്തിന് തടസമാവുക.

മലയോരമേഖലയിലെ തന്നെ വികസന പ്രവർത്തനങ്ങളെ ഇത് ബാധിക്കുമോ എന്ന ആശങ്കയാണ് പരിസര നിവാസികൾ പങ്കുവെക്കുന്നത്. കരട് വിജ്ഞാപനത്തിലെ ചില നിർദ്ദേശങ്ങൾ ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതുമാണ്. പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം ഉണ്ടായാൽ ബഫർ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റോഡ് വികസനം സാധ്യമല്ല എന്നതാണ് നിർദ്ദിഷ്ട മാനന്തവാടി -മട്ടന്നൂർ നാലുവരിപ്പാതയുടെ സാദ്ധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നത്.

മലയോര മേഖലയിലെ തന്നെ വികസനത്തിന് ഏറെ ആക്കംകൂട്ടുന്ന ഈ നാലുവരിപ്പാതയുടെ സർവ്വേ നടപടികൾ പൂർത്തിയായി പ്ലാൻ അംഗീകാരത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുന്ന സമയത്താണ് ബഫർസോൺ സംബന്ധിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങുന്നത്. ഇതിലെ നിർദ്ദേശങ്ങൾ പ്രദേശത്തെ കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്നതുപോലെതന്നെ വികസന പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുമൂലം കൊട്ടിയൂർ പ്രദേശങ്ങളിൽ താമസിക്കുന്നവർ സൗകര്യങ്ങളുള്ള മറ്റൊരു ഇടംതേടി പോകേണ്ടി വരുമെന്നും അതുവഴി ഒരു നിശബ്ദ കുടിയിറക്കിന്റെ ഇരകളായി പ്രദേശവാസികൾ മാറേണ്ടി വരുമെന്നും ഇവർ പറയുന്നു.

പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിലവിലുള്ള റോഡ് വീതി കൂട്ടുകയോ പുതിയവ നിർമിക്കുകയോ ചെയ്യണമെങ്കിൽ ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് കരട് വിജ്ഞാപനത്തിലെ നിർദ്ദേശം. ഇത് മട്ടന്നൂർ -മാനന്തവാടി 63.50 കിലോമീറ്റർ നാലുവരിപ്പാതയെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. വന്യജീവികളെ കാട്ടിൽ വളർത്തി ജനങ്ങളെ അവരുടെ വാസ കേന്ദ്രങ്ങളിൽ സുരക്ഷിതമായി കഴിയാൻ അനുവദിക്കുകയാണ് വേണ്ടത്. പ്രദേശവാസികൾ