kovid

കണ്ണൂർ: ജില്ലയിൽ 602 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 547 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴു പേർ വിദേശത്തു നിന്നും 32 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 16 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

കണ്ണൂർ കോർപ്പറേഷൻ 36,നഗരസഭകളായ പയ്യന്നൂർ 38,മട്ടന്നൂർ 24,തളിപ്പറമ്പ് 21,തലശ്ശേരി 16,ആന്തൂർ 10,ഇരിട്ടി 17,കൂത്തുപറമ്പ് 7,പാനൂർ 10,ഗ്രാമപഞ്ചായത്തുകളായ
ചെറുതാഴം 11,ധർമ്മടം 16,ഏഴോം 16,ഇരിക്കൂർ 17,കോളയാട് 14,കൊട്ടിയൂർ 12,കുഞ്ഞിമംഗലം 15,കുറുമാത്തൂർ 12,മാലൂർ 13,പെരിങ്ങോം വയക്കര 25 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.
ഇന്നലെ 1217 പേർ രോഗമുക്തി നേടി.


ഇതുവരെ
രോഗബാധിതർ 15007
രോഗമുക്തി 9081
മരണം130
ചികിത്സയിൽ 5194