കാഞ്ഞങ്ങാട്: റോഡ് വിപുലീകരണത്തിന്റെ ഭാഗമായി ഇട്ടമ്മൽ- പൊയ്യക്കര റോഡ് അടച്ചിടുന്നു. ഇട്ടമ്മൽ സൂപ്പർ സ്റ്റാർ ക്ലബ്ബ് വരെയുള്ള റോഡിൽ മണ്ണിടിച്ചൽ കാരണം വലിയ തോതിൽ റോഡ് തകർന്നിട്ടുണ്ട്. ഇതുവഴിയുള്ള വാഹന യാത്ര അപകടം നിറഞ്ഞതാണ്. അതേ തുടർന്നാണ് ഇട്ടമ്മൽ ജംഗ്ഷൻ മുതൽ കൊളവയൽ സൂപ്പർസ്റ്റാർ ക്ലബ്ബ് വരെ റോഡ് ഭാഗീകമായി അടച്ചിട്ടത്.
ഇന്ന് മുതൽ പൊയക്കര, മാട്ടുമ്മൽ, കാറ്റാടി, കൊളവയൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ താഴെ കൊളവയൽ റോഡിൽ കൂടി അടിമയിൽ ക്ഷേത്രം വഴി ഇഖ്ബാൽ സ്‌കൂളിന് മുന്നിലുള്ള റോഡുവഴി കടന്ന് പോകേണ്ടതാണ് . തിരിച്ചു വരുന്നവർ ഇതേ റോഡിൽ കൂടി വന്നു കൊളവയൽ ചെറിയപളളി വഴി ഹെൽത്ത് സെന്റ്‌റിനടുത്തുള്ള ട്രാൻസ്‌ഫോമറിനടുത്ത് കൂടി വാടക്ക് ഭാഗത്തേയ്ക്ക് പോകേണ്ടതാണെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.