കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് പാലം മുതൽ പയ്യന്നൂർ വരെ മുപ്പതോളം വലിയ അപകടക്കുഴികൾ പതിയിരിക്കുന്നു. ആയിരത്തോളം ചെറുകുഴികൾക്ക് ഇടയിലാണ് യാത്രക്കാരുടെ ജീവനും കാത്ത് ഇവ പതുങ്ങിയിരിക്കുന്നത്.
പടന്നക്കാട് പാലം 3 കുഴികൾ, നീലേശ്വരം പാലത്തിനു സമീപം 3കുഴികൾ, പള്ളിക്കര റെയിൽവേ ഗേറ്റിന് അപ്പുറവും ഇപ്പുറവും 4 കുഴികൾ, ചെറുവത്തൂർ ബസ് സ്റ്റാന്റിനു സമീപം 4വൻ കുഴികൾ, ചെറുവത്തൂർ തിമിരി വളവ് 2 വൻകുഴികൾ, പിലിക്കോട് സ്‌കൂളിന് സമീപം 2കുഴികൾ, കാലിക്കടവ് 3കുഴികൾ, കാലിക്കടവ് പാലം 3കുഴികൾ, പാലക്കുന്ന് 2കുഴികൾ,ഓണക്കുന്ന് 2കുഴികൾ, വെള്ളൂർ മുതൽ പയ്യന്നൂർ വരെ 4കുഴികൾ എന്നിങ്ങനെയാണ്കണക്ക്.
കുഴികൾ നികത്തണം : സപര്യ
ദേശീയ പാതയിലെ കുഴികൾ നികത്തി ഗതാഗതം സുഗമമാക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ഇതിനകം നിരവധി അപകടങ്ങൾ ഈ ഭാഗങ്ങളിൽ ഉണ്ടായി. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവഹാനി ഇല്ലാതായത്. ഇരുചക്ര വാഹന യാത്രക്കാർ ദേശീയ പാത വഴി രാത്രി യാത്ര ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നും സമിതി അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ആർ.സി. കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ, ആനന്ദകൃഷ്ണൻ എടച്ചേരി, അനിൽ കുമാർ പട്ടേന, രാജേഷ് പുതിയകണ്ടം എന്നിവർ സംസാരിച്ചു