കൂത്തുപറമ്പ്: മൂന്നാംപീടിക കണ്ടെരിയിൽ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ചില്ല് എറിഞ്ഞു തകർത്തു. മരക്കാട് ഹൗസിൽ ദിനേശിന്റെ കെ.എൽ 13 എ.എഫ് 1717 നമ്പർ ഇന്നോവ കാറിന്റെ പുറകിലെത്തെ ചില്ലാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രി ഒന്നര മണിയോടുകൂടി ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടാലറിയാവുന്ന രണ്ടു പേർ ബൈക്കിൽ കയറി രക്ഷപ്പെടുന്നത് കണ്ടു. ഇതുസംബന്ധിച്ച് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു.