തളിപ്പറമ്പ്: മയ്യിലിലെ പരശുരാമന്റെ ദുരൂഹമരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ ഡിവൈ.എസ്.പിക്ക് പരാതി നൽകി. അഞ്ചിന് മയ്യിൽ ബൊമ്മണിച്ചേരി (ഇഞ്ചിമുക്ക്) എന്ന സ്ഥലത്ത് വെച്ച് പട്ടികജാതിക്കാരനായ കോറളായി സ്വദേശി ചാലേൻ ഹൗസിൽ സി.പരശുരാമനെ (49) തന്റെ പണി പൂർത്തിയാകാത്ത വീടിന്റെ പിൻഭാഗത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങി മരിച്ചതായി കാണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ചാണ് ഭാര്യ എ അനിത കണ്ണൂർ ഡിവൈ.എസ്.പി പി.പി സദാനന്ദന് പരാതി നല്‍കിയത്. പരശുരാമനും ഭാര്യയും മൂന്നു മക്കളും വേളം വായനശാലയ്ക്ക് സമീപമാണ് താമസിച്ചിരുന്നത്. മരണത്തിനു കാരണം ചില സാമ്പത്തിക ഇടപാടുകള്‍ ആയിരുന്നുവെന്നും അനിതയുടെ പരാതിയിൽ പറയുന്നു. വേളത്ത് വായനശാലക്ക് സമീപത്ത് തന്നെ താമസിക്കുന്ന ഒരാളുടെ സ്വർണ്ണം മയ്യിൽ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്നു. ആ പണത്തിന്റെയും പണ്ടത്തിന്റെയും പേരു പറഞ്ഞ് ഇവർ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്നും പറയുന്നു.