തലശ്ശേരി: വടക്കുമ്പാട് പ്രദേശത്തെ ഭീതിയിലാഴ്ത്തി ഭ്രാന്തൻ നായ ശല്യം രൂക്ഷം. ഇന്നലെ രാവിലെ പാലേരി യശോദ, പി.വസന്ത എന്നിവർക്ക് കടിയേറ്റു. തൊട്ടടുത്ത പറമ്പിൽ തേങ്ങ പറിച്ചു കൊണ്ടിരുന്ന പന്തക്ക സുരേന്ദ്രനെയും കടിച്ചു. മുൻ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രഹീദ്, കുളിയൻ വീട്ടിൽ ജയലത എന്നിവർക്കും കടിയേറ്റു. പഞ്ചായത്ത് അംഗം സനീഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ ' നായയെ പിടിക്കാൻ ' ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.