കാസർകോട്: ജില്ലയിൽ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടുത്ത 14 ദിവസം ഒരു പൊതുചടങ്ങിലും ആളുകൾ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സർക്കാർ ജീവനക്കാരും അodധ്യാപകരും ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് പ്രതിജ്ഞ എടുത്തു. പൊലീസ്, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവരിൽ കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവാണ് ഇത് നിർദ്ദേശിച്ചത്.

കളക്ടറേറ്റിൽ എ.ഡി.എം എൻ. ദേവീദാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനം വകുപ്പ് ഡിവിഷണൽ ഓഫീസിൽ ഡി.എഫ്.ഒ അനൂപ് കുമാറും ജില്ലാ മെഡിക്കൽ ഓഫീസിൽ ആർ.സി.എച്ച് ഓഫീസർ ഡോ. മുരളീധര നല്ലൂരായയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനനും നേതൃത്വം നൽകി.