കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ സ്ഥാനത്തേക്ക് ജോസ് ചെമ്പേരി തിരഞ്ഞെടുക്കപ്പെട്ടു. കേരളാ കോൺഗ്രസിലൂടെ രാഷ്ടീയ പ്രവർത്തനം ആരംഭിച്ച ജോസ് ചെമ്പേരി ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1980 മുതൽ 85 വരെ കണ്ണൂർ ജില്ലാ വികസന സമിതി അംഗമായിരുന്നു.
സംസ്ഥാന കൈത്തറി വികസന ബോർഡ് അംഗമായും ടെലിഫോൺ അഡ്വൈസറി കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം നിരവധി കാർഷിക വിഷയങ്ങളിലും, വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ സാമൂഹ്യ വിഷയങ്ങളിലും ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും, കർഷക സംഘടനാ ഐക്യവേദി സംസ്ഥാന ചെയർമാനും ആണ്.