
കണ്ണൂർ:കൊവിഡ് കാലത്തും സ്ത്രീകൾക്കെതിരെ നടക്കുന്ന ഗാർഹിക അക്രമത്തിൽ തെല്ലും കുറവില്ല.വനിതാ സെൽ അധികൃതരാണ് ലോക്ക് ഡൗണിന് ശേഷവും വീടുകളിൽ സ്ത്രീകൾ നേരിടുന്ന അക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. മിക്ക കേസുകളിലും വില്ലനാകുന്നത് മദ്യപാനം തന്നെയാണ്.
മദ്യപാനത്തെ തുടർന്ന് മാനസികവും ശാരീരികവുമായ് പീഡനം സഹിക്കവയ്യാതെ നിരവധി സ്ത്രീകളാണ് പരാതിയുമായ് വനിതാ സെല്ലിൽ വിളിക്കുന്നത്.ലോക്ക് ഡൗണിന് ശേഷം കടുത്ത സാമ്പത്തിക പ്രശ്നത്തിലൂടെ കടന്നുപോകുമ്പോഴും തുച്ഛമായ ദിവസ കൂലിക്ക് ജോലി ചെയ്യുന്നവർ പോലും മദ്യപാനം ശീലമാക്കുന്നത് പല കുടുംബങ്ങളുടെയും താളം തെറ്റിക്കുകയാണ്.കിട്ടിയ പണം മുഴുവൻ മദ്യപാനത്തിനായ് ചിലവാക്കുന്നവരും കുറവല്ല.
ഉത്തരവാദിത്വബോധമില്ലാതെ പെരുമാറുക,വീട്ട് ചിലവ് നൽകാതിരിക്കൽ, കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് വനിതാസെൽ ഉദ്യോഗസ്ഥർ പറയുന്നു.ഇത്തരക്കാരെ വിളിച്ച് കൃത്യമായ കൗൺസിലിംഗ് നൽകി ഡി അഡിക്ഷൻ സെന്ററിലേക്ക് പറഞ്ഞയക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇവർ സൂചിപ്പിച്ചു.
പ്രശ്നം മദ്യശാലകൾ
കൊവിഡിനെ തുടർന്ന് അടഞ്ഞ് കിടഞ്ഞ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയതും നിരവധി സ്ത്രീകളെ ആശങ്കപ്പെടുത്തിയിരുന്നു.ഈ ഘട്ടത്തിലാണ് പരാതികൾ കൂടിയതെന്നും അധികൃതർ പറഞ്ഞു.മദ്യ ശാലകൾ തുറക്കാൻ നടപടിയായയതോടെ കുടുംബത്തിന്റെ സമാധാനാന്തരീക്ഷം വീണ്ടും തകരുമോയെന്ന ആശങ്കയായിരുന്നു പല സ്ത്രീകളും പങ്കു വെച്ചത്.ബിവറേജ് അടഞ്ഞ് കിടന്നപ്പോൾ മദ്യപാനം ഒഴിവാക്കിയ പലരും ബീവറേജ് തുറന്നതോടെ മദ്യത്തിന് വേണ്ടിയുള്ള ക്ല്യൂ വിൽ തന്നെയാണ്.
'മദ്യപാനം തന്നെയാണ് മിക്ക കുടുംബങ്ങളിലെും പ്രധാന പ്രശ്നം.നിരവധി സ്ത്രീകൾ ഇത്തരം പരാതികളുമായി വിളിക്കാറുണ്ട്.മദ്യപിച്ച് ദേഹോദ്രപം ചെയ്യുന്നവരും കുറവല്ല.ഇത്തരക്കാരായ പുരുഷന്മാരെ വിളിച്ച് മദ്യപാനത്തിൽ നിന്നും അകറ്റാനാണ് വനിത സെൽ ശ്രമിക്കാറുള്ളത്. കൗൺസിലിംഗിലൂടെ മദ്യപാനം ഒഴിവാക്കിയവരുമുണ്ട്' .
ലീലാമ്മ,വനിത സെൽ എസ്.െഎ