കണ്ണൂർ: പയ്യാമ്പലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. ഇന്നലെ രാവിലെ 8.40ന് സവോയി ഹോട്ടലിന് മുന്നിൽ പയ്യാമ്പലത്തേക്ക് പോകുന്ന റോഡിൽ പയ്യാമ്പലം സ്വദേശി സച്ചിന്റെ മാരുതി സ്വിഫ്റ്റ് കാറാണ് അഗ്‌നിക്കിരയായത്. വണ്ടിക്കകത്ത് നിന്ന് സ്പാർക്ക് ഉണ്ടായതോടെ കാറിലുണ്ടായവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും വാഹനത്തിന്റെ എൻജിനടക്കം മുൻഭാഗം പൂർണമായി കത്തിയിരുന്നു.