കാസർകോട്: കറന്തക്കാട്ട് മദ്യവിൽപ്പനക്കാരുടെ അക്രമത്തിൽ സിവിൽ എക്‌സൈസ് ഓഫീസർക്ക് പരിക്കേറ്റ സംഭവത്തിൽ തിരിച്ചറിഞ്ഞ നാലുപേർ അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ ജോയ് ജോസഫിന്റെ പരാതിയിൽ മിഥുൻ, സുജിത്, വിപിൻ, രാജു എന്നിവർക്കും കണ്ടാലറിയാവുന്ന സംഘത്തിനുമെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.

അക്രമത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ നിതീഷ് വൈക്കത്തിനാണ് പരിക്കേറ്റത്. കറന്തക്കാട്ട് മദ്യവിൽപ്പന നടത്തുന്നതായുള്ള വിവരമറിഞ്ഞ് പ്രിവന്റീവ് ഓഫീസർ എസ് ജേക്കബ്ബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീർ പറമ്മൽ, നിതീഷ് വൈക്കം എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധനയ്ക്കെത്തിയതായിരുന്നു.