hosdurg-bank
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് നെൽക്കൃഷി കൊയ്ത്തുത്സവം അസിസ്റ്റന്റ് രജിസ്ട്രാർ വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സി.പി.എം കാറ്റാടി ഫസ്റ്റ് ബ്രാഞ്ച് നേതൃത്വത്തിൽ നടത്തിയ എ.കെ.ജി സംഘകൃഷി കൂട്ടായ്മയുടെ ഒരേക്കർ നെൽകൃഷി വിളവെടുപ്പ് ജില്ലാ കമ്മിറ്റി അംഗം എം. പൊക്ലൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വി.ആർ ആർജിത , അസിസ്റ്റന്റ് കൃഷി ഓഫീസർ രതീഷ് , കാറ്റാടി കുമാരൻ , കമലാക്ഷൻ കൊളവയൽ ,കെ.പി ബാലൻ , പി.കെ കണ്ണൻ ,പി.വി സുരേന്ദ്രൻ ,വിപിൻകാറ്റാടി , അശോകൻ മാണിക്കോത്ത് , ടി. മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. സന്തോഷ് കാറ്റാടി സ്വാഗതം പറഞ്ഞു.

സി.പി.എം മാണിക്കോത്ത് ബ്രാഞ്ചിന്റെ പത്തേക്കർ നെൽകൃഷി കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.പി.ബാലൻ അദ്ധ്യക്ഷനായി .ലോക്കൽ വി.പി.പ്രശാന്ത് , കെ.വി. മാധവൻ , പി.വി ഭാസ്‌ക്കരൻ ,സുനിൽ ശബരി , കുഞ്ഞിക്കണ്ണൻ , ചന്ദ്രൻ ചോരിവയൽ എന്നിവർ സംബന്ധിച്ചു .അശോകൻ മാണിക്കോത്ത് സ്വാഗതവും സി. ദിവാകരൻ നന്ദിയും പറഞ്ഞു.

കോട്ടച്ചേരി സഹകരണ ബാങ്കിന്റെ നെൽകൃഷി,​ പച്ചക്കറി കൃഷി വിളവെടുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ വിശ്വനാഥൻ അദ്ധ്യക്ഷനായി. വി ബാബുരാജ്,പി.വി പത്മനാഭൻ, പി.കെ കണ്ണൻ, എം. സേതു, കെ.വി സുനിൽകുമർ, രേണുകാദേവി തങ്കച്ചി, അനീഷ് കൊവ്വൽ സ്റ്റോർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി. വനജാക്ഷി സ്വാഗതവും കെ.വി തങ്കമണി നന്ദിയും പറഞ്ഞു.