കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈബ്രറികളിൽ നിന്നുമുള്ള ആദ്യത്തെ ഡിജിറ്റൽ മാഗസിൻ കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി പുറത്തിറക്കി. മാഗസിനിന്റെ ആദ്യ ലക്കത്തിന്റെ പ്രകാശനം നഗരസഭാ ചെയർമാനും കേരള മുനിസിപ്പൽ ചെയർമെൻസ് ചേമ്പറിന്റെ ചെയർമാനുമായ വി.വി. രമേശൻ ഓൺലൈനായി നിർവ്വഹിച്ചു. ഡിജിറ്റൽ മാഗസിനിലൂടെ, നേരിട്ട് ലൈബ്രറിയിൽ വരാതെ ലോകത്തിന്റെ ഏത് കോണിൽ നിന്നും വായിക്കാവുന്ന സൗകര്യം പൊതുജനങ്ങൾക്ക് ലഭിക്കുകയാണ്.
ചെയർമാന്റെ ചേമ്പറിൽ ഗൂഗിൾ മീറ്റിലൂടെ ഓൺലൈനായിട്ടാണ് ഡിജിറ്റൽ മാഗസിനിന്റെ പ്രകാശന ചടങ്ങ് നടത്തിയത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. ഗിരീഷ്, ലൈബ്രറി കമ്മിറ്റി കൺവീനർ സന്തോഷ് കുശാൽനഗർ, കൗൺസിലർമാരായ അജയകുമാർ നെല്ലിക്കാട്ട്, കെ.വി ഉഷ, കെ.ലത, ചെയർമാന്റെ പി.എ.എ വേണുഗോപാലൻ, ലൈബ്രേറിയൻ പി.വി.രഘുനാഥൻ എന്നിവർ സംബന്ധിച്ചു. http://raghunathan.reader.mywomags.com/vayana-kurippuka എന്ന ലിങ്കിൽ ഡിജിറ്റൽ മാഗസിൻ വായിക്കാവുന്നതാണ്.