മാഹി: മാഹി സ്പിന്നിംഗ് മില്ലിനെ പൊതുമേഖലയിൽ നിലനിർത്താൻ വേണ്ടി കേരളത്തിലെയും പോണ്ടിച്ചേരിയിലെയും മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി പോരാടുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ടെക്സ്റ്റൈൽ രംഗം പരിപോഷിപ്പിക്കാനും തൊഴിലാളികളുടെ സംരംക്ഷണം ഉറപ്പുവരുത്താനും കേന്ദ്ര സർക്കാറിനോടാവശ്യപ്പെടുമെന്ന് മിൽ സന്ദർശിച്ച അദ്ദേഹം പറഞ്ഞു.
മിൽ ജനറൽ മാനേജറുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തി. നേതാക്കളായ രമേശ് പറമ്പത്ത്, അഡ്വ. സി.ടി.സജിത്ത്, കെ. ഹരീന്ദ്രൻ,വി.സി. പ്രസാദ്, സത്യൻ കേളോത്ത്, എം. പ്രഭാകരൻ, എൻ.കെ പ്രേമൻ, ടി.എച്ച്. അസ്ലം, കെ. മോഹനൻ, വി. വത്സരാജ്, കെ.വി. ഹരീന്ദ്രൻ, കെ. സത്യജിത്ത്, എം. രാജീവൻ, എം. ശ്രീജയൻ, കെ. സരേഷ് എന്നിവർ സംബന്ധിച്ചു.