
കാസർകോട്: ജില്ലയിൽ 539 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേർക്കും
ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന12 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.സമ്പർക്കം വഴി 517 പേർക്ക് രോഗം ബാധിച്ചു.ഇന്നലെ 298 പേർക്ക് രോഗം ഭേദമായി.
ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5372 പേരാണ്. പുതിയതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1331 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 149 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 366 പേരെ പുതുതായി ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
ഇതുവരെ
രോഗബാധിതർ 14465
മരണം 130
ഭേദമായത് 10155
ചികിത്സയിൽ 4180