
സമ്പർക്കം 647
കണ്ണൂർ: ജില്ലയിൽ 727 പേർക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 647 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ടു പേർ വിദേശത്തു നിന്നും 45 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 33 പേർ ആരോഗ്യ പ്രവർത്തകരുമാണ്.338 പേർ ഇന്നലെ രോഗമുക്തി നേടി.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 16464 പേരാണ്. ഇതിൽ 15284 പേർ വീടുകളിലും 1180 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 56 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ആകെ
രോഗബാധിതർ 16667
ഭേദമായത് 10295
മരണം 138
ചികിത്സയിൽ 5507