പിലിക്കോട്: കാലിക്കടവ് ദേശീയപാതയിൽ ചെറുവത്തൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ഇന്നലെ പുലർച്ചെയാണ് സംഭവമെന്നു കരുതുന്നു. വാഹനം ഇടിച്ച് തകർന്നതാകാം എന്നാണ് നിഗമനം. വ്യാപാരി വ്യവസായി ഏകോപന സമിതി പിലിക്കോട് യൂണിറ്റാണ് വർഷങ്ങൾക്ക് ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു നൽകിയത്. ഒരു വർഷം മുമ്പാണ് ടൈൽസ് പാകി കാത്തിരിപ്പ് കേന്ദ്രം മോടി പിടിപ്പിച്ചത്. സമീപത്തെ ബാങ്കിലെ സിസി ടിവി ക്യാമറകൾ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ സ്ഥലത്തെത്തി തകർന്ന ഭാഗങ്ങൾ മാറ്റിസ്ഥാപിച്ചു.