കാഞ്ഞങ്ങാട്: വീട്ടിൽ സൂക്ഷിച്ച ഉടുമ്പിന്റെ ഇറച്ചിയുമായി യുവാവിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. ബേളൂർ കുന്നുംവയലിലെ സോജ ( 35 ) നെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. അഷ്റഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂന്ന് കിലോ പൊന്നുടുമ്പ് ഇറച്ചി വീട്ടിൽനിന്നും കണ്ടെടുത്തു.