corona

കാസർകോട്: ജില്ലയിൽ 242 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 233 പേർക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതോസമയം 505 പേർ ഇന്ന് രോഗമുക്തരായി.

ജില്ലയിൽ ഇതുവരെ 14,707 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 827 പേർ വിദേശത്ത് നിന്നെത്തിയവരും 624 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13,256 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 10,660 പേർക്ക് ഇതുവരെ രോഗം ഭേദമായി. നിലവിൽ 3917 പേരാണ് ചികിത്സയിലുള്ളത്.

വീടുകളിൽ 3856 പേരും സ്ഥാപനങ്ങളിൽ 1504 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5360 പേരാണ്. പുതിയതായി 285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1335 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 408 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.