മയ്യിൽ: പണം ഇരട്ടിപ്പിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി എടുത്തതായി പരാതി. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ ഇരുപതോളം ആളുകളാണ് തട്ടിപ്പിന് ഇരയായത്. കണ്ടക്കൈ പറമ്പിലെ കെ. ഹരീന്ദ്രനാണ് കോയമ്പത്തൂരിലെ എം.ഡി. യൂണിവേഴ്‌സൽ ട്രേഡിംഗ് സൊലൂഷൻ എന്ന സ്ഥാപനം വഞ്ചിച്ചതായി കാട്ടി പരാതി നൽകിയത്. ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷംകൊണ്ട് രണ്ടുലക്ഷം രൂപ തിരിച്ചു ലഭിക്കുമെന്ന് ഇടനിലക്കാരൻ പറഞ്ഞതനുസരിച്ചാണ് പണമിടപാട് നടത്തിയതത്രെ. ഒരുലക്ഷത്തിന് പ്രതിമാസം 20,000 രൂപ വീതം പലിശയായിരുന്നു വാഗ്ദാനം.