kodavalam
കൊടവലം ഗ്രാമവാസികളുടെ നെൽക്കൃഷി വിളവെടുപ്പ്

പുല്ലൂർ: കൊയ്ത്തിനെ ഉത്സവമാക്കി കൊടവലം ഗ്രാമവാസികൾ. കൊടവലം മഹാവിഷ്ണു ക്ഷേത്രം നവീകരണ കമ്മിറ്റിയാണ് നെൽകൃഷിയ്ക്ക് നേതൃത്വമേകിയത്. വിവിധ പ്രാദേശിക സമിതികളുടെ മേൽനോട്ടത്തിൽ അഞ്ചേക്കർ വയലിലാണ് കൃഷിയിറക്കിയത്. ക്ഷേത്രം വയൽ, എടുണ്ട, പടാങ്കോട്ട് എന്നിവിടങ്ങളിൽ കർഷകർ പ്രതിഫലേച്ഛയില്ലാതെയാണ് വയൽ നെൽകൃഷിക്കായി വിട്ടു നൽകിയത്.

രാവിലെ ക്ഷേത്രം വയലിൽ പാലുറക്കൽ ചടങ്ങ് നടത്തി ആദ്യ നെൽക്കറ്റ കൊടവലത്ത് സമർപ്പിച്ച ശേഷമാണ് കൊയ്ത്ത് നടന്നത്. പ്രതികൂല കാലാവസ്ഥയെ മറിക്കടന്നും മികച്ച വിളവ് ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ. നെല്ല് ക്ഷേത്രത്തിലെ നിത്യനിവേദ്യത്തിനെടുക്കാനാണ് തീരുമാനം.