communist-party

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവായിരുന്നു പി.കൃഷ്ണപിള്ള .പാർട്ടി രൂപീകരിക്കുന്നതിലും സംഘാടനത്തിലും നിർണായക പങ്കു വഹിച്ച കൃഷ്ണപിള്ള അണികളിലും നേതാക്കളിലും വലിയ ആദരവ് നേടിയ നേതാവായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ജനകീയനായ നേതാവായിരുന്നു എ.കെ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട എ.കെ.ഗോപാലൻ. ജനങ്ങളുടെ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് ഇടപെട്ട എ.കെ.ജി.യുടെ സാന്നിദ്ധ്യം പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിന് ജനപിന്തുണ കൂട്ടിയ പ്രധാന കാരണങ്ങളിലൊന്നായി.

മാർക്സിസം- ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ പ്രയോഗിക്കുന്നതിന് ഉജ്വല സംഭാവന നൽകിയ സമാനതകളില്ലാത്ത നേതാവാണ് ഇ.എം.എസ് നമ്പൂതിരിപ്പാട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ജനകീയ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം കേരളത്തിനു നൽകിയ സംഭാവനകൾ അവിസ്മരണീയം.

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടാണ്‌ ഇ.എം.എസ് തന്റെ പൊതുപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് കോൺഗ്രസ്സുകാരനായി രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌. കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പിൽ സഖാവും അംഗമായിരുന്നു.

1934 ലും 1938- 40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടർന്നാണ്,​ കമ്മ്യൂണിസ്റ്റ് പാർട്ടി രഹസ്യമായി സംഘടിപ്പിച്ചപ്പോൾ അതിലും അംഗമായത്. സി.പി,.എമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. മരണം വരെ പാർട്ടി കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇ.എം.എസ്‌ 1998 മാർച്ച് 19 ന്‌ അന്തരിച്ചു.

കേരളത്തിൽ സി.പി.എമ്മിനെ ഏറ്റവും സംഘാടകശേഷിയുള്ള പാർട്ടിയായി വളർത്തിയതിൽ സി.എച്ച്.കണാരനുള്ള സ്ഥാനം പറഞ്ഞറിയിക്കാനാവില്ല.ഏറ്റവും സമർഥനായ സഖാവായിരുന്നു സി ..എച്ച്' എന്നാണ് ഇ. എം.. എസ് പറഞ്ഞത്.സി..പി.. എം രൂപംകൊണ്ട 1964 മുതൽ 1972ൽ മരിക്കും വരെ ഇടയ്ക്ക് ചെറിയ ഇടവേള ഒഴിച്ചാൽ സി..പി.. എമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി. എച്ച് തലശേരി സ്വദേശിയാണ്. സി..പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20നാണ് സി ..എച്ച് മരണപ്പെട്ടത്.

1918 ൽ കണ്ണൂരിലെ കല്യാശ്ശേരിയിൽ ജനിച്ച് ലോകത്തോളം വളർന്ന നേതാവാണ് ഇ..കെ.. നായനാർ. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. ബാലസംഘം, വിദ്യാർഥി ഫെഡറേഷൻ, യുവജനസംഘം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു. കയ്യൂർ കേസിൽ പ്രതി. പിടികൊടുക്കാതെ ഒളിവിൽ പോയി. 1940 മുതൽ 1946 വരെയും 1948 മുതൽ 1951 വരെയും അടിയന്തരാവസ്ഥക്കാലത്തും ഒളിവിൽ.കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ചു.2004 മേയ് 19 ന് മരിക്കുംവരെ പൊളിറ്റ് ബ്യൂറോ അംഗം.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേയാണ്‌ ചടയൻ ഗോവിന്ദൻ വിട്ടുപിരിഞ്ഞത്‌. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് അവ പരിഹരിക്കുന്നതിൽ ചടയൻ നടത്തിയ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടും.

ചടയനു ശേഷം പാർട്ടി സെക്രട്ടറിയായിതിരഞ്ഞെടുക്കപ്പെട്ടത് പിണറായി വിജയനാണ്. 1967ൽ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ കാലത്ത്‌ കലുഷിതമായ തലശ്ശേരിയിൽ സി.പി ..എം മണ്ഡലം സെക്രട്ടറിയാവാൻ നിയോഗിക്കപ്പെട്ടത്‌ വെറും ഇരുപത്തിമൂന്നാം വയസ്സിൽ 1998 മുതൽ 2015 വരെ സി.പി എം സംസ്ഥാന സെക്രട്ടറിയായി കൂടുതൽ കാലം പാര്‍ട്ടിയെ നയിച്ചു.

സി..പി.. എം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ് ഇപ്പോൾ സി..പി.. എം സംസ്ഥാന സെക്രട്ടറി. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. തലശേരി കോടിയേരി സ്വദേശിയാണ്.