corona

കണ്ണൂർ: ജില്ലയിൽ 274 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും ഒൻപതു പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 17,354 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 132 പേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം 10,777 ആയി. 6161 പേർ ചികിത്സയിലാണ്. ഇതിൽ 5016 പേർ വീടുകളിലും ബാക്കി 1145 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണ് ചികിത്സയിൽ കഴിയുന്നത്.
നിലവിൽ നിരീക്ഷണത്തിലുള്ളത് 16,309 പേരാണ്. ഇതിൽ 15,212 പേർ വീടുകളിലും 1097 പേർ ആശുപത്രികളിലുമാണ്. ജില്ലയിൽ നിന്ന് ഇതുവരെ 1,60,850 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,60,120 എണ്ണത്തിന്റെ ഫലം വന്നു. 730 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.