തൃക്കരിപ്പൂർ : അമ്പതാമത് സംസ്ഥാന ചലച്ചിത്ര ബാലതാരത്താനുളള അവാർഡ് നേടിയ വസുദേവ് സജീഷ് മാരാർ നാടിന് അഭിമാനമായി. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത നടക്കാവ് സ്വദേശിയാണ് മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ വസുദേവ് സജീഷ് മാരാർ .കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് രാഹുൽ റജി നായരുടെ കള്ളനോട്ടം , സുല്ല് എന്നീ ചിത്രത്തിലെയും അഭിനയമികവ് പരിഗണിച്ചാണ് വസുദേവിനെ തേടി സംസ്ഥാന പുരസ്കാരം എത്തിയത് .
നടക്കാവിലെ സജീഷിന്റെയും പ്യാരി സജീഷിന്റെയും മൂത്തമകനായ ഈ ബാലതാരം എറണാകുളം ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .ഔദ്യോഗികാർത്ഥം ഈ കുടുംബം എറണാകുളത്താണ് താമസം. ഇതിനോടകം 7 സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. . ഇരു സിനിമകളിലെയും പ്രധാനകഥാപാത്രങ്ങളായി വസുദേവിന് ഒപ്പം രംഗത്തെത്തിയത് സഹോദരൻ സൂര്യ ദേവാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സൂര്യദേവും ഇതിനോടകം ഏഴു സിനിമകളിൽ അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ മകനായി രംഗത്തെത്തിയ മാലിക്, വിനീതിന്റെയും ആസിഫ് അലിയുടെയും ബാല്യകാലം അവതരിപ്പിച്ച എ.ബി.വിജയ് സൂപ്പറും പൗർണമിയും, ഗോൾഡ് കോയിൻ, ഗൗതമന്റെ രഥം എന്നിവയാണ് വാസുദേവ് വേഷമിട്ട മറ്റു ചിത്രങ്ങൾ. മലയാള ചലച്ചിത്രവേദിയിൽ ഇനിയും ഉയരങ്ങൾ കീഴടക്കാൻ വസുദേവൻ കഴിയട്ടെ എന്നാശംസിക്കുകയാണ് നാട്ടുകാർ