
കണ്ണൂർ : ജില്ലയിൽ 370 പേർക്ക് ഇന്നലെ ) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 341 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 16 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 12 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
സമ്പർക്കം വഴി 341 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കണ്ണൂർ കോർപ്പറേഷൻ 45,നഗരസഭകളായ പയ്യന്നൂർ 11,തലശ്ശേരി 20,തളിപ്പറമ്പ് 12, ഗ്രാമപഞ്ചായത്തുകളായ ആലക്കോട് 13,ആറളം 14
ചെറുതാഴം 14,ചിറക്കൽ 18,കോളയാട് 13 എന്നിവിടങ്ങളിലാണ് രോഗനിരക്ക് കൂടുതൽ. അതെ സമയം ഇന്നലെ 446 പേർ രോഗമുക്തി നേടി.
ഇതുവരെ
രോഗബാധിതർ 17724
ഭേദമായത് 11223
മരണം 169
ചികിത്സയിൽ 5962