പാപ്പിനിശ്ശേരി: കണ്ണൂർ ജില്ലയിലും സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാൻ നെയ്ത് വച്ച തുണിത്തരങ്ങൾ കെട്ടിക്കിടക്കുകയാണ്. 42 സംഘങ്ങളിൽ 36 സംഘങ്ങളും തകർച്ചയുടെ വക്കിലാണെന്നാണ് പറയുന്നത്. സംഘങ്ങളുടെ ഉത്പാദന ക്ഷമതയനുസരിച്ച് 25 ലക്ഷം രൂപ മുതൽ 10 കോടി രൂപ വരെയുള്ള സാധനങ്ങളാണ് വിവിധ സംഘങ്ങളിൽ കെട്ടിക്കിടക്കുന്നത്.
സാധാരണ തൊഴിലാളികളുടെ കൂലി സർക്കാർ അനുവദിക്കുന്ന വിഹിതവും സംഘം വിഹിതവും ചേർത്താണ് നൽകുക. ഇത്തവണ സർക്കാർ വിഹിതം ഏപ്രിൽ ഒന്നു മുതൽ മുടങ്ങിക്കിടക്കുകയാണ്. പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ മുതലായവ കൃത്യമായി അടക്കാൻ പോലും സംഘങ്ങൾക്ക് സാധിക്കാത്ത അവസ്ഥ തുടരുകയാണ്.
ദീർഘനാൾ തുണിത്തരങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടന്നാൽ കാലപ്പഴക്കം നേരിട്ട് കടുത്ത നഷ്ടത്തിലേക്ക് വഴിതെളിയിക്കുവാനും സാദ്ധ്യതയുണ്ട്.
ജില്ലയിലെ നെയ്ത്ത് സംഘങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തവണ സർക്കാർ നൽകാനുള്ള കൂലി വിഹിതം ഏപ്രിൽ ഒന്നു മുതൽ മുടങ്ങിക്കിടക്കുകയാണ്.
പി. നാരായണൻ, കോലത്ത് വയൽ വീവേഴ്‌സ് പ്രസിഡന്റ്